Zygo-Ad

കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് അന്നദാനം ആരംഭിച്ചു; ചടങ്ങ് ശൈഖുനാ ചെറുമോത്ത് ഉസ്താദ് ഉദ്ഘാടനം ചെയ്തു


കണ്ണവം: പ്രശസ്തമായ കണ്ണവം വെളുമ്പത്ത് മഖാം ഉറൂസിനോടനുബന്ധിച്ചുള്ള പൊതു അന്നദാന വിതരണം ആരംഭിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ശൈഖുനാ ചെറുമോത്ത് ഉസ്താദ് നിർവഹിച്ചു.

സെപ്റ്റംബർ 5-ന് തുടക്കം കുറിച്ച വർണ്ണാഭമായ ഉറൂസ് പരിപാടികൾക്കാണ് അന്നദാനത്തോടെ ഇന്ന് സമാപനമാകുന്നത്. ഉറൂസ് ദിനങ്ങളിൽ വിവിധ മതസൗഹാർദ്ദ സമ്മേളനങ്ങളും ആത്മീയ മജ്‌ലിസുകളും നടന്നിരുന്നു. സമാപന ദിവസമായ ഇന്ന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് തീർത്ഥാടകരാണ് മഖാമിലേക്ക് എത്തിയത്.

വലിയ ജനപങ്കാളിത്തത്തോടെ നടന്ന അന്നദാന ചടങ്ങിൽ പ്രമുഖ മത-സാമൂഹിക നേതാക്കളും സംഘാടക സമിതി ഭാരവാഹികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ