Zygo-Ad

ചെറുവാഞ്ചേരി വില്ലേജ് ഓഫീസിലേക്ക് കർഷകസംഘം മാർച്ച് നടത്തി; എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു


ചെറുവാഞ്ചേരി: പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർഷകസംഘം ചെറുവാഞ്ചേരി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം കർഷകസംഘം നേതാവ് എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാരുടെയും കർഷകരുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രകാശൻ മാസ്റ്റർ ആവശ്യപ്പെട്ടു. കർഷകരുടെ ഭൂമിക്കുമേലുള്ള അവകാശം സംരക്ഷിക്കണമെന്നും ജനങ്ങളെ ആശങ്കയിലാക്കുന്ന നടപടികളിൽ നിന്ന് അധികൃതർ പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരത്തിൽ നൂറുകണക്കിന് കർഷകരും ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും പങ്കെടുത്തു. വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണയ്ക്ക് ശേഷം അധികാരികൾക്ക് നിവേദനവും നൽകി.



വളരെ പുതിയ വളരെ പഴയ