മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. കെ. സുരേഷ് കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ രജനി മുൻപാകെയാണ് പത്രിക കൈമാറിയത്.
മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണം നടത്തിയത്. വാർഡിലെ സമഗ്ര വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഈ മാസം 28-നാണ് ഉരുവച്ചാൽ വാർഡിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വരും ദിവസങ്ങളിൽ പ്രചാരണം ശക്തമാക്കാനാണ് മുന്നണികളുടെ തീരുമാനം.
