Zygo-Ad

ഉരുവച്ചാൽ വാർഡ് ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർത്ഥി ലത്തീഫ് പഴശി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


മട്ടന്നൂർ: ഉരുവച്ചാൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലത്തീഫ് പഴശി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ രജനി മുൻപാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.

യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണം നടത്തിയത്. വാർഡ് തലത്തിലും മുൻസിപ്പൽ തലത്തിലുമുള്ള മുതിർന്ന പ്രകടന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ഈ മാസം 28-നാണ് ഉരുവച്ചാൽ വാർഡിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പത്രികാ സമർപ്പണം പൂർത്തിയായതോടെ പ്രദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഊർജ്ജിതമായിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ