Zygo-Ad

കൂത്തുപറമ്പ് പഴയനിരത്ത് - ആമ്പിലാട് റിംഗ് റോഡ് പ്രവൃത്തി ഉടൻ പൂർത്തിയാക്കണം: AIYF-മഹിളാസംഘം ധർണ്ണ നടത്തി


കൂത്തുപറമ്പ്: ഏറെക്കാലമായി നീണ്ടുപോകുന്ന കൂത്തുപറമ്പ് പഴയനിരത്ത് - ആമ്പിലാട് റിംഗ് റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് (AIYF), കേരള മഹിളാസംഘം എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണ എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു. റോഡ് പണി പൂർത്തിയാകാത്തത് മൂലം നാട്ടുകാരും യാത്രക്കാരും അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

സംഘടനകളുടെ പ്രാദേശിക നേതാക്കളും നിരവധി പ്രവർത്തകരും ധർണ്ണയിൽ പങ്കെടുത്തു.


aiyf-mahila-sangham-dharna-demanding-completion-of-koothuparamba-ring-road

വളരെ പുതിയ വളരെ പഴയ