Zygo-Ad

സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്സ്: കൂത്തുപറമ്പ് സോണൽ ടീമിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു


കൂത്തുപറമ്പ്: സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കൂത്തുപറമ്പ് സോണലിൽ നിന്നുള്ള വിദ്യാർത്ഥികളുടെ യാത്രയ്ക്ക് തുടക്കമായി. ടീമിന്റെ യാത്ര കൂത്തുപറമ്പ് എസ്.ഐ. മുഹമ്മദ് റഫീഖ് ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ ബി.പി.സി. അബ്ദുല്ല പുത്തൂർ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ