ചെറുവാഞ്ചേരി: ചെറുവാഞ്ചേരി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 23 ന് ചെറുവാഞ്ചേരിയിൽ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരമാണ് ഹർത്താൽ നടത്തുന്നത്.
പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും ചെറുവാഞ്ചേരിയെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
