Zygo-Ad

കൂത്തുപറമ്പിൽ ആർ.എസ്.എസ്. പദസഞ്ചലനവും വിജയദശമി സാംഘിക്കും സംഘടിപ്പിച്ചു


കൂത്തുപറമ്പ്: ആർ.എസ്.എസ്. കൂത്തുപറമ്പ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിജയാദശമി ആഘോഷങ്ങളുടെ ഭാഗമായി പദസഞ്ചലനവും വിജയദശമി സാംഘിക്കും സംഘടിപ്പിച്ചു.

കൂത്തുപറമ്പ് സബ് ട്രഷറി പരിസരത്ത് നിന്നും ആരംഭിച്ച പദസഞ്ചലനം നഗരം ചുറ്റി തൊക്കിലങ്ങാടി പാലായിക്കാവ് ഗ്രൗണ്ടിൽ സമാപിച്ചു. നൂറുകണക്കിന് സ്വയംസേവകർ പൂർണ്ണഗണവേഷത്തിൽ പദസഞ്ചലനത്തിൽ അണിനിരന്നു.

സമാപന സഭയിൽ യോഗ തെറാപ്പിസ്റ്റും ക്ലാസിക്കൽ ഡാൻസറുമായ മധുമതി നന്ദകിഷോർ അധ്യക്ഷത വഹിച്ചു. അഡ്വ. അശോകൻ പാനൂർ മുഖ്യപ്രഭാഷണം നടത്തി. വിജയദശമിയുടെ പ്രാധാന്യത്തെക്കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ