Zygo-Ad

ലോക യോഗ കപ്പ്, നാഷണൽ യോഗ ചാമ്പ്യൻഷിപ്പ് വിജയികൾക്ക് ഗ്രാമദീപം യോഗാ സ്റ്റഡി സെന്റർ ആദരവ് നൽകി

 


ആമ്പിലാട്: അന്താരാഷ്ട്ര-ദേശീയ തലങ്ങളിൽ നടന്ന യോഗാസന മത്സരങ്ങളിൽ മിന്നുന്ന വിജയം കൈവരിച്ച് നാടിന്റെ പെരുമ ഉയർത്തിയ പ്രതിഭകളെ ഗ്രാമദീപം യോഗാ സ്റ്റഡി സെന്റർ ആമ്പിലാടിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ശ്രീലങ്കയിൽ വെച്ച് നടന്ന ലോക യോഗ വേൾഡ് കപ്പിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അനുവർണ്ണിക സുജേഷിനെയും, രാജസ്ഥാനിലെ ജയ്പൂരിൽ വെച്ച് നടന്ന നാഷണൽ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ അൽവിന വിനീഷിനെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

യോഗ അസോസിയേഷൻ ഓഫ് കണ്ണൂർ വൈസ് പ്രസിഡന്റ് ശ്രീ. വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമദീപം യോഗാ സ്റ്റഡി സെന്റർ അധ്യക്ഷ ശ്രീമതി. സ്വപ്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീ. എം. സുജേഷ് സ്വാഗതവും, ശ്രീമതി. സരോജിനി എം. നന്ദിയും രേഖപ്പെടുത്തി. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ