Zygo-Ad

ആമ്പിലാട് പാടശേഖരത്തിൽ നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു


കൂത്തുപറമ്പ്: ആമ്പിലാട് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പും കൊയ്ത്തുത്സവവും ആഘോഷപൂർവ്വം സംഘടിപ്പിച്ചു. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി. ഷിജിത്ത് നിർവ്വഹിച്ചു.

ചടങ്ങിൽ പാടശേഖര സമിതി ഭാരവാഹികളും ജനപ്രതിനിധികളും പ്രാദേശിക കർഷകരും പങ്കെടുത്തു. കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനും നെൽകൃഷി വ്യാപിപ്പിക്കുന്നതിനുമായി പാടശേഖര സമിതി നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് നഗരസഭയുടെയും കൃഷിവകുപ്പിന്റെയും പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ചെയർമാൻ പറഞ്ഞു.



വളരെ പുതിയ വളരെ പഴയ