കൊട്ടിയൂർ: കൊട്ടിയൂർ ആയില്യാർകാവിൽ നടന്ന മരംമുറി കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്നും അത് വ്യക്തമായ വാണിജ്യതാൽപ്പര്യങ്ങളുടെ ഭാഗമാണെന്നും പ്രഭാഷകനും സാഹിത്യകാരനുമായ സന്തോഷ് ഇല്ലോളിൽ ആരോപിച്ചു. ആയില്യാർകാവിൽ നടന്ന ആചാരലംഘനത്തിനെതിരെ ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ നിരവധിയാളുകൾ പങ്കെടുത്തു. കാവിന്റെ വിശുദ്ധിയും പരമ്പരാഗത ആചാരങ്ങളും സംരക്ഷിക്കാൻ ഭക്തജനങ്ങളും നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഘാടക സമിതി ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
