Zygo-Ad

ജന്തർ മന്ദിർ സമരത്തിന് ഐക്യദാർഢ്യം: 'നാടക്' തലശ്ശേരി മേഖല കമ്മിറ്റി കൂത്തുപറമ്പിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി


കൂത്തുപറമ്പ്: ഡൽഹി ജന്തർ മന്ദിറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാടക് (ചോയ്‌സ്) തലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു.

മേഖലാ പ്രസിഡന്റ് എൻ. ധനഞ്ജയന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമം കലാമണ്ഡലം മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക-നാടക രംഗത്തെ നിരവധി കലാകാരന്മാരും സംഘടനാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ അണിനിരന്നു.



വളരെ പുതിയ വളരെ പഴയ