Zygo-Ad

പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ തുറക്കുന്നു: ഇരുതീരങ്ങളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം

 


മട്ടന്നൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ ഉയർത്തും. ബാരേജിലെ ജലനിരപ്പ് ക്രമാനുഗതമായി താഴ്ത്തി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഷട്ടറുകൾ ഉയർത്തുന്നതിനാൽ പുഴയുടെ ഇരുതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ പ്രൊജക്റ്റ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ