കൂത്തുപറമ്പിനടുത്ത് പാച്ചപ്പൊയ്കയിൽ റോഡിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു. ഇതുവഴിയെത്തിയ കാർ യാത്രക്കാർ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. റോഡിലൂടെ കാർ കടന്നുപോയ ഉടനെയാണ് തെങ്ങ് റോഡിന് കുറുകെ പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു.