Zygo-Ad

വേങ്ങാട് കാൻസർ ബോധവൽക്കരണ ക്ലാസും സൗജന്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു


വേങ്ങാട്: കിരാച്ചി പകൽ വിശ്രമ കേന്ദ്രം, മലബാർ കാൻസർ കെയർ സൊസൈറ്റി, റോട്ടറി ക്ലബ്ബ്, വേങ്ങാട് ജി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ്, കേരള ഗ്രാമീൺ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സൗജന്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് കൃഷ്ണനാഥ പൈ നിർവ്വഹിച്ചു. കാൻസർ രോഗ ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ബോധവൽക്കരണ ക്ലാസിൽ വിശദീകരിച്ചു.

സാമൂഹിക-സന്നദ്ധ സംഘടനകളുടെ ഭാരവാഹികളും സ്കൂൾ വിദ്യാർത്ഥികളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ