Zygo-Ad

പി.ആർ.കുറുപ്പിന്റെ ഇരുപത്തിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പൂക്കോട്ട് മുനിസിപ്പൽ കുടുംബസംഗമം നടന്നു.

കൂത്തുപറമ്പ്: മുൻ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.ആർ.കുറുപ്പിന്റെ ഇരുപത്തിമൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പൂക്കോട്ട് നടന്ന മുനിസിപ്പൽ കുടുംബസംഗമം കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ടി.ഗിരിജ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന സെക്രട്ടറി പ്രഭീഷ് ആദിയൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം പി.ചന്ദ്രൻ, മണ്ഡലം പ്രസിഡൻറ് എൻ.ധനഞ്ജയൻ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് എംബ്രോളി ബാലൻ, സെക്രട്ടറി കെ.എം.പദ്‌മനാഭൻ, മഹിളാജനത മുനിസിപ്പൽ സെക്രട്ടറി ടി.ഷീബ, പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. യുവജനോത്സവങ്ങളിലും മറ്റ് കലാമത്സരങ്ങളിലും വിജയികളായവരെ എം.എൽ.എ. ഉപഹാരം നൽകി അനുമോദിച്ചു.

വളരെ പുതിയ വളരെ പഴയ