Zygo-Ad

ഓണ്‍ലൈൻ തട്ടിപ്പ്: യുവാവിന്‍റെ 12 ലക്ഷം നഷ്ടമായി


 കണ്ണൂർ : ഡല്‍ഹി സൈബർ ക്രൈമില്‍ ഡിജിറ്റല്‍ അറസ്റ്റുണ്ടെന്ന് പറഞ്ഞ് യുവാവിന്‍റെ 12 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ കേസ്.

പള്ളിക്കുന്ന് മണല്‍ സ്വദേശി സഞ്ജീവ് കുമാറിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. 9156111999 എന്ന ഫോണ്‍ നമ്ബറില്‍ നിന്ന് വാട്സ്പ്, സ്കൈപ് തുടങ്ങിയ ഓണ്‍ലൈൻ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ആധാർകാർഡ് എടുത്ത ഫോണ്‍ നമ്ബറും ബാങ്ക് അക്കൗണ്ടും നിയമവിരുദ്ധപ്രവർത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിനാല്‍ ഡല്‍ഹി സൈബർ ക്രൈമില്‍ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. 


അറസ്റ്റ് തടയാനായി പ്രതികള്‍ പണം ആവശ്യപെടുകയായിരുന്നു.അവർ ആവശ്യപെട്ടത് പ്രകാരം 12,91,000 രൂപ അയച്ച്‌ കൊടുത്തെന്ന് പരാതിയില്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ