കൂത്തുപറമ്പ് :ഡിവൈഎഫ്ഐ സ്ഥാപക ദിനത്തിൽ നിർദ്ദന കുടുംബത്തിന് സ്വപ്നവീടിന്റെ താക്കോൽ കൈമാറി കൂത്തുപറമ്പ് സൗത്ത് മേഖലകമ്മറ്റിയിലെ പ്രവർത്തകർ. പൂക്കോട് ചമ്പളോൻ വാസു റോഡിലെ പരേതനായ മണപ്പാട്ടി പ്രേമന്റെ കുടുംബത്തിനാണ് സ്നേഹവീട് കൈമാറിയത്. പ്രദേശത്തെ യുവജനങ്ങളുടെ കൂട്ടായ്മയിലാണ് വീട് പണി പൂർത്തീകരിച്ചത്.താക്കോൽ ദാനം
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു. വാർഡ് കൗൺസിലർ പി ശ്രീലത അധ്യക്ഷയായി.ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, ബ്ലോക്ക് സെക്രട്ടറി വി ഷിജിത്ത്,ബ്ലോക്ക് പ്രസിഡന്റ് ടി മിഥുൻ, മേഖല സെക്രട്ടറി ടി സി ഷൈൻ,പ്രസിഡന്റ് ടി അമൽജിത്ത് എന്നിവർ സംസാരിച്ചു.