Zygo-Ad

കണ്ണൂർ-ചക്കരക്കൽ റൂട്ടിൽ കെഎസ്ആർടിസി നവംബർ 26 മുതൽ

 


താഴെചൊവ്വ -കണ്ണൂർ -ചാല -കോയ്യോട് വഴി തലവിൽ വരെ ഓടിയിരുന്ന കെഎസ്ആർടി സി ബസ് പുനസ്ഥാപിച്ചു. കോവിഡ് കാലത്ത് നിർത്തിവച്ച ബസ് സർവീസ് 26 ന് വീണ്ടും ഓടിത്തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് സർവീസ് പുനരാരംഭിച്ചത്. നേരത്തെ തലവിൽ നിന്ന് ആരംഭിച്ചിരുന്ന ബസ് സർവീസ് ഇനി മുതൽ രാവിലെ 5.40 ന് അഞ്ചരക്കണ്ടിയിൽ നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രി സ്റ്റോപ്പിലെത്തും. തുടർന്ന് 6.50 ന് ആരംഭിക്കുന്ന ട്രിപ്പ് ചക്കരക്കല്ലിൽ എത്തും. അവസാന ട്രിപ്പ് രാത്രി 8.50 ന് ജില്ലാ ആശുപത്രിയിൽ നിന്ന് ആരംഭിച്ച് 9.30 ന് അഞ്ചരക്കണ്ടിയിൽ എത്തും. ബാക്കി സർവീസുകൾ പനയത്താംപറമ്പ് വഴി ചാലോട് വരെയുമാണ് നിലവിൽ  ക്രമീകരിച്ചിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ