Zygo-Ad

റസീനയുടെ മരണം:പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പൊലിസ് സ്റ്റേഷൻ മാര്‍ച്ച്‌ നടത്തി


കായലോട് പറമ്പായിയിലെ വീട്ടമ്മ റസീന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റു ചെയ്ത പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണറായി പൊലിസ് സ്റ്റേഷൻ മാർച്ചും പ്രതിഷേധ ധർണയും നടത്തി.

പൊലിസ് കള്ളക്കേസ് ചുമത്തി ബന്ധുക്കളായ യുവാക്കളെ അറസ്റ്റു ചെയ്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധ മാർച്ച്‌ നടത്തിയത്. ജില്ലാ ജനറല്‍ സെക്രട്ടറി എ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. 

മണ്ഡലം പ്രസിഡൻ്റ് പി.പി മുസ്തഫ സ്വാഗതവും ടി.കെ സാഹിർ നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്നിന് പിണറായി ടൗണില്‍ നിന്നുമാരംഭിച്ച പ്രതിഷേധ മാർച്ച്‌ പൊലിസ് സ്റ്റേഷൻ കവാടത്തില്‍ പൊലിസ് തടഞ്ഞു. നൂറോളം പേർ മാർച്ചില്‍ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ