Zygo-Ad

സ്നേഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവാഗതർക്ക് വരവേൽപ്പ് നൽകി


 കൂത്തുപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിച്ച പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ സ്നേഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ അധ്യയന വർഷം സർവീസിൽ നിന്നും വിരമിച്ചവർക്കുള്ള അംഗത്വ വിതരണവും വരവേൽപ്പും സംഘടിപ്പിച്ചു.

 കൂത്തുപറമ്പ് ബി. ആർ. സി. ഹാളിൽ ചേർന്ന സംഗമത്തിൽ കൂത്തുപറമ്പ് എ. ഇ. ഒ. രത്നജ ടി വി നവാഗതരെ പൊന്നാട അണിയിച്ചു ആദരിച്ചു. 

പ്രസിഡന്റ് പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉഷ തിരുമുമ്പിൽ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

 റിട്ടയർമെന്റ് കാലത്തെ സന്തോഷപ്രദവും ആഹ്ലാദകരവുമായ ജീവിതം എന്ന വിഷയത്തിൽ പി ശ്രീനിവാസൻ, പെൻഷൻകാരുടെ മെഡിസെപ്പ് ആനുകൂല്യങ്ങൾ എന്ന വിഷയത്തിൽ കെ ശ്രീധരൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

 പി എ വിജയരാഘവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി വി സുരഭി, കെ പ്രേമവല്ലി, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു 

 സംഗമത്തിൽ വൈസ് പ്രസിഡന്റ് കെ സരള സ്വാഗതവും, പി പി ലേഖ നന്ദിയും പറഞ്ഞു.

 കൂത്തുപറമ്പ് - 9446075706  (ഉഷ തിരുമുമ്പിൽ സെക്രട്ടറി)

വളരെ പുതിയ വളരെ പഴയ