നെല്ലൂന്നി: നെല്ലൂന്നി വട്ടപ്പൊയിൽ പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം ഇന്ന് (ചൊവ്വാഴ്ച) തുടങ്ങും. വൈകീട്ട് തുടങ്ങൽ അടിയന്തിരത്തോടെയാണ് ഈ വർഷത്തെ കളിയാട്ടത്തിന് തുടക്കമാകുന്നത്.
കളിയാട്ടത്തിന്റെ പ്രധാന ചടങ്ങുകൾ 17, 18 തീയതികളിലായി നടക്കും. ഈ ദിവസങ്ങളിൽ വിവിധ തെയ്യങ്ങളുടെ തോറ്റങ്ങൾ ക്ഷേത്രത്തിൽ അരങ്ങേറും.
18-നാണ് പ്രധാന തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത്. അന്നേ ദിവസം നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, പുലിയൂർകാളി ഭഗവതി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഭക്തജനങ്ങൾ കാത്തിരിക്കുന്ന മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
കളിയാട്ടം കണക്കിലെടുത്ത് ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
