Zygo-Ad

കൂത്തുപറമ്പിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്


കൂത്തുപറമ്പ് : കൂത്തുപറമ്പ് വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം മസ്ഹർ വീട്ടിൽ സുഹറയുടെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. മുൻവശത്തെ ജനൽ ചില്ലിൽ തട്ടിയെങ്കിലും ബോംബ് പൊട്ടിയില്ല. 

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീട്ടിലുള്ളവർ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് ബോംബാണെന്ന് മനസ്സിലായത്. പൊലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. റോഡിലൂടെ നടന്നു വന്ന ആൾ വീട്ടിലേക്ക് ബോംബ് എറിഞ്ഞ ശേഷം ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

വളരെ പുതിയ വളരെ പഴയ