Zygo-Ad

കോളയാട് കൂവയിൽ ഉന്നതിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം: ജില്ലാ കളക്ടർക്ക് കത്തയച്ച് വി കെ സനോജ് എംഎൽഎ.

കോളയാട്:കോളയാട് വായന്നൂരിനടുത്ത് വേക്കളം വില്ലേജിലെ കൂവയിൽ ഉന്നതിയിൽ കനത്ത മഴയെത്തുടർന്ന് ഭൂമിയിൽ വൻ വിള്ളൽ രൂപപ്പെട്ടു. പ്രതികൂല കാലാവസ്ഥയിൽ വീടുകൾക്ക് വലിയ ഭീഷണിയായ സാഹചര്യത്തിൽ പ്രദേശത്തെ കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് വി കെ സനോജ് എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എംഎൽഎ ജില്ലാ കളക്ടർക്ക് കത്ത് നൽകി.

മണ്ണിടിച്ചിൽ ഭീഷണിയും ഭൂമിയിലെ വിള്ളലും കാരണം ഇവിടെയുള്ള കുടുംബങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്. അപകടസാധ്യത മുന്നിൽ കണ്ട് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും അവർക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ ലഭ്യമാക്കാനും കളക്ടറുടെ ഇടപെടൽ വേണമെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.

വളരെ പുതിയ വളരെ പഴയ