കൂത്തുപറമ്പ്: കൂത്തുപറമ്പ് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പ്രഭാത സായാഹ്ന ശാഖയുടെ ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ നടന്നു. നവീകരിച്ച ശാഖയുടെ ഉദ്ഘാടനം പി.കെ. പ്രവീൺ എം.എൽ.എ നിർവ്വഹിച്ചു.
ബാങ്കിനോടനുബന്ധിച്ച് പുതുതായി ആരംഭിച്ച സ്‌കോപ്പ് ഗലേറിയയുടെ ഉദ്ഘാടനം കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ വി. ഷിജിത്ത് നിർവ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും സഹകരണ മേഖലയിലെ പ്രമുഖരും ബാങ്ക് ഭരണസമിതി ഭാരവാഹികളും പങ്കെടുത്തു. പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ സമയം ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാത സായാഹ്ന ശാഖ സജ്ജീകരിച്ചിരിക്കുന്നത്.
