Zygo-Ad

കണ്ണൂർ ജില്ലയിലെ ഉപതെരഞ്ഞെടുപ്പുകളിൽ 84.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി


മട്ടന്നൂർ: കണ്ണൂർ ജില്ലയിലെ രണ്ട് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 84.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 2,627 വോട്ടർമാരുള്ള മണ്ഡലങ്ങളിൽ 2,222 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ 83.55 ശതമാനവും പെരളശ്ശേരി പഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാർഡിൽ 85.5 ശതമാനവുമാണ് പോളിംഗ്. ഉരുവച്ചാൽ വാർഡിലെ 1,234 വോട്ടർമാരിൽ 1,031 പേരും, ബാവോട് ഈസ്റ്റ് വാർഡിലെ 1,393 വോട്ടർമാരിൽ 1,191 പേരും വോട്ട് രേഖപ്പെടുത്തി. സമാധാനപരമായാണ് വോട്ടെടുപ്പ് പൂർത്തിയായത്.



വളരെ പുതിയ വളരെ പഴയ