Zygo-Ad

കൂത്തുപറമ്പിൽ സി. എച്ച്. അനുസ്മരണവും ടി. സി. മുഹമ്മദിന് ആദരവും സംഘടിപ്പിച്ചു


കൂത്തുപറമ്പ്: മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി 'സന്നാഹം 2' ക്യാമ്പയിന്റെ ഭാഗമായി സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണവും മുതിർന്ന നേതാവ് ടി. സി. മുഹമ്മദിനുള്ള ആദരവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു.

പാർട്ടിയുടെ കരുത്തുറ്റ വളർച്ചയ്ക്ക് സഹായിച്ച നേതാക്കളുടെ സേവനങ്ങളെ സ്മരിക്കാനും ആദരിക്കാനുമാണ് ക്യാമ്പയിൻ വഴി ലക്ഷ്യമിടുന്നത്. പാർട്ടി ഭാരവാഹികളും പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ