ഇരിട്ടി: കീഴ്‌പള്ളി കുണ്ടുമാകോട് മേനം പടത്ത് സുജാതയ്ക്ക് (52) കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. വീടിനടുത്തുള്ള പറമ്പിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ സുജാതയുടെ കഴുത്തിനും മുഖത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഇവരെ കീഴ്‌പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (CHC) എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
wild-boar-attack-woman-severely-injured-in-keezhpally
