Zygo-Ad

കൂത്തുപറമ്പിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; ജനൽച്ചില്ലുകളും ചിത്രങ്ങളും തകർത്തു


കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയ്ക്ക് സമീപം പ്രവർത്തിക്കുന്ന ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് നേരെ ഇന്നലെ രാത്രിയിൽ അജ്ഞാതരുടെ ആക്രമണം. ആക്രമണത്തിൽ ഓഫീസിന്റെ ജനൽച്ചില്ലുകളും അകത്തുണ്ടായിരുന്ന ഇന്ദിരാഗാന്ധിയുടെ ചിത്രവും അക്രമികൾ തകർത്തു.

സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രദേശത്ത് പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ